അൽ-മുഖ്തസർ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَـٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ ﴿٨٧﴾
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! ഭക്ഷണ-പാനീയങ്ങളും വിവാഹബന്ധങ്ങളുമായി അല്ലാഹു അനുവദിച്ച ആസ്വാദനങ്ങളെ നിങ്ങൾ നിഷിദ്ധമാക്കരുത്. അവയിൽ വിരക്തി പ്രകടിപ്പിച്ചു കൊണ്ടോ, (അവ ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിൽ നിന്നുള്ള) പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ടോ അവയെ നിങ്ങൾ നിഷിദ്ധമാക്കുകയുമരുത്. അല്ലാഹു നിഷിദ്ധമാക്കിയവയുടെ പരിധികൾ നിങ്ങൾ ലംഘിക്കുകയുമരുത്. തീർച്ചയായും അല്ലാഹു അവൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല. മറിച്ച് അവരോട് അവൻ കോപിക്കുകയാണ് ചെയ്യുക.