അൽ-മുഖ്തസർ
مَّن ذَا ٱلَّذِى يُقْرِضُ ٱللَّهَ قَرْضًا حَسَنًا فَيُضَـٰعِفَهُۥ لَهُۥ وَلَهُۥٓ أَجْرٌ كَرِيمٌ ﴿١١﴾
അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട്, സന്മനസ്സോടെ തൻ്റെ സമ്പാദ്യം ദാനം ചെയ്യുന്നവനായി ആരുണ്ട്?! അങ്ങനെ ചെയ്യുന്നവന് അല്ലാഹു അവൻ ചിലവഴിച്ചതിൻ്റെ പ്രതിഫലം ഇരട്ടിയിരട്ടിയായി നൽകുന്നതാണ്. അന്ത്യനാളിൽ അവന് മാന്യമായ പ്രതിഫലം -അതായത് സ്വർഗം- ഉണ്ടായിരിക്കും.