×
الحديدആയത്ത് 17

അൽ-മുഖ്തസർ

ٱعْلَمُوٓا۟ أَنَّ ٱللَّهَ يُحْىِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ قَدْ بَيَّنَّا لَكُمُ ٱلْـَٔايَـٰتِ لَعَلَّكُمْ تَعْقِلُونَ ﴿١٧﴾

ഭൂമി ഉണങ്ങി പോയതിന് ശേഷം അതിൽ സസ്യങ്ങൾ മുളപ്പിച്ചു കൊണ്ട് അല്ലാഹുവാണ് അതിനെ ജീവനുള്ളതാക്കുന്നതെന്ന് നിങ്ങൾ അറിയുക! ജനങ്ങളേ! നിങ്ങൾ ബുദ്ധി കൊടുത്ത് ചിന്തിക്കുന്നതിനായി, അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും വിശദീകരിച്ചു തരുന്ന തെളിവുകളും പ്രമാണങ്ങളും നാം നിങ്ങൾക്ക് വിശദീകരിച്ചു തന്നിരിക്കുന്നു. അതിനാൽ അറിയുക! നിർജ്ജീവമായി കിടന്ന ഭൂമിയെ ജീവനുള്ളതാക്കാൻ കഴിവുള്ളവൻ മരിച്ചതിന് ശേഷം നിങ്ങളെ ഉയർത്തെഴുന്നേൽപ്പിക്കാനും കഴിവുള്ളവനാണ്. കടുത്തു പോയ നിങ്ങളുടെ ഹൃദയങ്ങളെ ലോലമാക്കാനും അവൻ കഴിവുള്ളവനത്രെ.