×
الحديدആയത്ത് 7

അൽ-മുഖ്തസർ

ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَأَنفِقُوا۟ مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ ۖ فَٱلَّذِينَ ءَامَنُوا۟ مِنكُمْ وَأَنفَقُوا۟ لَهُمْ أَجْرٌ كَبِيرٌ ﴿٧﴾

നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുക. അല്ലാഹുവിൻ്റെ ദൂതരിലും നിങ്ങൾ വിശ്വസിക്കുക. അല്ലാഹു നിങ്ങൾക്ക് നിയമമാക്കി തന്ന രൂപത്തിൽ ചിലവഴിക്കാൻ ഏൽപ്പിച്ചു തന്ന സമ്പാദ്യത്തിൽ നിന്ന് നിങ്ങൾ ദാനം നൽകുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിൽ വിശ്വസിക്കുകയും, തങ്ങളുടെ സമ്പാദ്യം അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിക്കുകയും ചെയ്തവരാരോ; അവർക്ക് അല്ലാഹുവിങ്കൽ മഹത്തരമായ പ്രതിഫലം -സ്വർഗം- ഉണ്ട്.