അൽ-മുഖ്തസർ
ذَٰلِكُمُ ٱللَّهُ رَبُّكُمْ ۖ لَآ إِلَـٰهَ إِلَّا هُوَ ۖ خَـٰلِقُ كُلِّ شَىْءٍ فَٱعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَىْءٍ وَكِيلٌ ﴿١٠٢﴾
ജനങ്ങളേ! ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവ്. അവനു പുറമെ മറ്റൊരു രക്ഷിതാവ് നിങ്ങൾക്കില്ല. അവനല്ലാതെ ആരാധനക്കർഹനായും മറ്റൊരാളുമില്ല. എല്ലാ വസ്തുക്കളെയും ഉണ്ടാക്കിയവൻ അവനാകുന്നു. അതിനാൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുക. അവനാകുന്നു ആരാധനക്ക് അർഹതയുള്ളവൻ. അവൻ എല്ലാ കാര്യത്തെയും കാത്തുസംരക്ഷിക്കുന്നവനാകുന്നു.