×
الأنعامആയത്ത് 114

അൽ-മുഖ്തസർ

أَفَغَيْرَ ٱللَّهِ أَبْتَغِى حَكَمًا وَهُوَ ٱلَّذِىٓ أَنزَلَ إِلَيْكُمُ ٱلْكِتَـٰبَ مُفَصَّلًا ۚ وَٱلَّذِينَ ءَاتَيْنَـٰهُمُ ٱلْكِتَـٰبَ يَعْلَمُونَ أَنَّهُۥ مُنَزَّلٌ مِّن رَّبِّكَ بِٱلْحَقِّ ۖ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ ﴿١١٤﴾

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: എനിക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവല്ലാത്ത ഒരു വിധികർത്താവിനെ ഞാൻ സ്വീകരിക്കുക എന്നത് ചിന്തനീയമാണോ?! അല്ലാഹുവാകുന്നു നിങ്ങൾക്ക് മേൽ എല്ലാ കാര്യവും പരിപൂർണ്ണമായി വിശദീകരിക്കപ്പെട്ട ഈ ഖുർആൻ അവതരിപ്പിച്ചത്. നിനക്ക് മേൽ നാം അവതരിപ്പിച്ച ഖുർആൻ സത്യമാണ് ഉൾക്കൊള്ളുന്നത് എന്ന കാര്യം നാം തൗറാത്ത് അവതരിപ്പിച്ചു നൽകിയ യഹൂദർക്കും, ഇഞ്ചീൽ അവതരിപ്പിച്ചു നൽകിയ നസ്വാറാക്കൾക്കും വ്യക്തമായി അറിയാം. കാരണം (ഖുർആൻ സത്യമാണ് എന്നതിനുള്ള) തെളിവ് അവരുടെ ഗ്രന്ഥത്തിൽ അവർ കണ്ടിട്ടുണ്ട്. അതിനാൽ നാം നിനക്ക് സന്ദേശം നൽകിയതിൽ സംശയിക്കുന്നവരിൽ നീ ഉൾപ്പെടാതിരിക്കുക.