അൽ-മുഖ്തസർ
وَإِن تُطِعْ أَكْثَرَ مَن فِى ٱلْأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ ﴿١١٦﴾
അല്ലാഹുവിൻ്റെ റസൂലേ! ഭൂമിയിലുള്ള മനുഷ്യരിൽ അധികപേരെയും താങ്കൾ പിൻപറ്റിയെന്ന് കരുതുക; എങ്കിൽ അല്ലാഹുവിൻ്റെ ദീനിൽ നിന്ന് അവർ താങ്കളെ വഴിതെറ്റിക്കുന്നതാണ്. കുറഞ്ഞ പേരേ സത്യത്തിനോടൊപ്പമുണ്ടാകൂ എന്നത് അല്ലാഹുവിൻ്റെ മുൻകഴിഞ്ഞ നടപടിക്രമമാണ്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും യാതൊരു അടിസ്ഥാനവുമില്ലാത്ത ഊഹത്തെയാണ് പിൻപറ്റുക. തങ്ങളുടെ ആരാധ്യവസ്തുക്കൾ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്ന അവരുടെ ഊഹം പോലെ; യഥാർത്ഥത്തിൽ അക്കാര്യത്തിൽ അവർ കള്ളമാണ് പറയുന്നത്.