×
الأنعامആയത്ത് 129

അൽ-മുഖ്തസർ

وَكَذَٰلِكَ نُوَلِّى بَعْضَ ٱلظَّـٰلِمِينَ بَعْضًۢا بِمَا كَانُوا۟ يَكْسِبُونَ ﴿١٢٩﴾

ജിന്നുകളിൽ പെട്ട ധിക്കാരികളെ ചില മനുഷ്യർക്ക് നാം മിത്രങ്ങളാക്കി നൽകുകയും, മനുഷ്യരിൽ ചിലരെ വഴികേടിലാക്കുന്നതിനായി അവർക്ക് മേൽ ജിന്നുകൾക്ക് നാം അധികാരം നൽകുകയും ചെയ്തതു പോലെ ഓരോ അതിക്രമിക്കും മറ്റൊരു അതിക്രമിയെ നാം മിത്രമാക്കി നൽകുന്നു. അവൻ ഒപ്പമുള്ളവന് തിന്മകൾക്ക് പ്രോത്സാഹനം നൽകുകയും അതിനായി പ്രേരിപ്പിക്കുകയും, നന്മയിൽ നിന്ന് അകറ്റുകയും അതിൽ അനിഷ്ടം ഉളവാക്കുകയും ചെയ്യുന്നു. അവർ ചെയ്തു കൊണ്ടിരുന്ന തിന്മകൾക്കുള്ള ഫലമാകുന്നു അത്.