×
الأنعامആയത്ത് 131

അൽ-മുഖ്തസർ

ذَٰلِكَ أَن لَّمْ يَكُن رَّبُّكَ مُهْلِكَ ٱلْقُرَىٰ بِظُلْمٍ وَأَهْلُهَا غَـٰفِلُونَ ﴿١٣١﴾

ഇപ്രകാരം ദൂതന്മാരെ മനുഷ്യരിലേക്കും ജിന്നുകളിലേക്കും അയച്ചു കൊണ്ട് (അല്ലാഹു) തെളിവ് സ്ഥാപിച്ചത്, ഒരു ദൂതൻ നിയോഗിക്കപ്പെടാത്തതിനാൽ (ഇസ്ലാമിലേക്കുള്ള) പ്രബോധനം എത്തിപ്പെടാത്ത അവസ്ഥയിൽ ആരെങ്കിലും തെറ്റ് ചെയ്യുകയും അതിൻ്റെ പേരിൽ അയാൾ ശിക്ഷിക്കപ്പെടുകയും ചെയ്യാതിരിക്കാനാണ്. ദൂതന്മാരെ അയച്ചതിന് ശേഷമല്ലാതെ ഒരു സമൂഹത്തെയും നാം നശിപ്പിച്ചിട്ടില്ല.