×
الأنعامആയത്ത് 156

അൽ-മുഖ്തസർ

أَن تَقُولُوٓا۟ إِنَّمَآ أُنزِلَ ٱلْكِتَـٰبُ عَلَىٰ طَآئِفَتَيْنِ مِن قَبْلِنَا وَإِن كُنَّا عَن دِرَاسَتِهِمْ لَغَـٰفِلِينَ ﴿١٥٦﴾

അറേബ്യയിലെ ബഹുദൈവാരാധകരേ! 'അല്ലാഹു നമുക്ക് മുൻപുള്ള യഹൂദർക്കും നസ്വാറാക്കൾക്കും തൗറാതും ഇഞ്ചീലും അവതരിപ്പിച്ചു നൽകിയെങ്കിലും, നമുക്ക് മേൽ അവൻ ഒരു ഗ്രന്ഥവും അവതരിപ്പിച്ചിട്ടില്ല. അവരുടെ ഭാഷയിൽ ആയതിനാൽ ആ ഗ്രന്ഥങ്ങൾ വായിക്കാൻ ഞങ്ങൾക്ക് കഴിയില്ല' എന്ന് നിങ്ങൾ പറയാതിരിക്കുന്നതിന് വേണ്ടിയത്രെ അത് (ഖുർആൻ നാം അവതരിപ്പിച്ചത്).