×
الأنعامആയത്ത് 159

അൽ-മുഖ്തസർ

إِنَّ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا لَّسْتَ مِنْهُمْ فِى شَىْءٍ ۚ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ ﴿١٥٩﴾

യഹൂദരിലും നസ്വാറാക്കളിലും പെട്ട, മതത്തിൽ ചിലത് സ്വീകരിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയും ചെയ്തു കൊണ്ട് തങ്ങളുടെ ദീനിനെ ഛിന്നഭിന്നമാക്കി തീർത്തവർ; അവർ വിഭിന്ന കക്ഷികളായിരുന്നു. അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് അവരുമായി യാതൊരു ബന്ധവുമില്ല. അവർ നിലകൊള്ളുന്ന വഴികേടിൽ നിന്ന് താങ്കൾ ഒഴിവാണ്. അവർക്ക് താക്കീത് നൽകുക എന്നതല്ലാതെ മറ്റൊന്നും താങ്കളുടെ മേൽ നിർബന്ധമില്ല. അവരുടെ കാര്യം അല്ലാഹുവിലേക്ക് ഏൽപ്പിക്കപ്പെട്ടതാകുന്നു. ശേഷം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഇഹലോകത്ത് അവർ പ്രവർത്തിച്ചിരുന്നതിനെ കുറിച്ച് അല്ലാഹു അവരെ അറിയിക്കുന്നതും, അതിനുള്ള പ്രതിഫലം അവർക്ക് നൽകുന്നതുമാണ്.