×
الأنعامആയത്ത് 22

അൽ-മുഖ്തസർ

وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوٓا۟ أَيْنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمْ تَزْعُمُونَ ﴿٢٢﴾

ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ നീ സ്മരിക്കുക; അവരെയെല്ലാം നാം ഒരുമിച്ചു കൂട്ടുന്ന ദിവസമാണന്ന്. അവരിൽ ഒരാളെയും നാം വിട്ടുകളയുകയില്ല. ശേഷം അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ ആരാധിച്ചവരെ ഭീതിപ്പെടുത്തുന്ന നിലയിൽ നാം അവരോട് ചോദിക്കും: അല്ലാഹുവിൻ്റെ പങ്കാളികളാണെന്ന് കള്ളം പറഞ്ഞു കൊണ്ട് നിങ്ങൾ ജൽപ്പിച്ചുണ്ടാക്കിയ നിങ്ങളുടെ പങ്കാളികൾ എവിടെ?!