×
الأنعامആയത്ത് 26

അൽ-മുഖ്തസർ

وَهُمْ يَنْهَوْنَ عَنْهُ وَيَنْـَٔوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ ﴿٢٦﴾

അല്ലാഹുവിൻ്റെ റസൂൽ -ﷺ- യിൽ വിശ്വസിക്കുന്നതിൽ നിന്ന് അവർ ജനങ്ങളെ തടയുകയും, അവർ സ്വയം അതിൽ നിന്ന് അകൽച്ച പാലിക്കുകയും ചെയ്യുന്നു. അതിലൂടെ അവർ മറ്റുള്ളവരെ ഖുർആനിൽ നിന്ന് പ്രയോജനമെടുക്കാൻ വിടുന്നുമില്ല; അവർ സ്വയം ഖുർആനിൽ നിന്ന് പ്രയോജനമെടുക്കുന്നുമില്ല. അവരുടെ ഈ പ്രവൃത്തിയിലൂടെ സ്വന്തങ്ങളെയല്ലാതെ അവർ നശിപ്പിക്കുന്നില്ല. എന്നാൽ തങ്ങൾ സ്വയം നശിക്കുകയാണ് എന്ന് അവർ തിരിച്ചറിയുന്നില്ലെന്ന് മാത്രം.