×
الأنعامആയത്ത് 33

അൽ-മുഖ്തസർ

قَدْ نَعْلَمُ إِنَّهُۥ لَيَحْزُنُكَ ٱلَّذِى يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَـٰكِنَّ ٱلظَّـٰلِمِينَ بِـَٔايَـٰتِ ٱللَّهِ يَجْحَدُونَ ﴿٣٣﴾

അല്ലാഹുവിൻ്റെ റസൂലേ! അവർ പുറമേക്ക് നിന്നെ നിഷേധിക്കുന്നുവെന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുവെന്ന് നാം അറിയുന്നു. എന്നാൽ നീ അറിയുക അവരുടെ മനസ്സുകളിൽ അവർ നിന്നെ ഒരിക്കലും കളവാക്കുന്നില്ല; കാരണം നിൻ്റെ വിശ്വസ്ഥതയും സത്യസന്ധതയും അവർക്കറിയാം. എന്നാൽ നിൻ്റെ കാര്യത്തിൽ മനസ്സിനുള്ളിൽ ദൃഢബോധ്യം ഉണ്ടായിട്ടും പുറമേക്ക് നിഷേധിച്ചു കൊണ്ട് അതിക്രമം പ്രവർത്തിക്കുന്ന ഒരു ജനതയാകുന്നു അവർ.