×
الأنعامആയത്ത് 42

അൽ-മുഖ്തസർ

وَلَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَأَخَذْنَـٰهُم بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ ﴿٤٢﴾

അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മുൻപുള്ള സമൂഹങ്ങളിലേക്ക് ദൂതന്മാരെ നാം നിയോഗിച്ചിട്ടുണ്ട്. അപ്പോൾ അവർ ആ ദൂതന്മാരെ കളവാക്കി. ആ ദൂതന്മാർ കൊണ്ടുവന്നതിൽ നിന്ന് അവർ തിരിഞ്ഞു കളയുകയും ചെയ്തു. അപ്പോൾ ദാരിദ്ര്യം പോലുള്ള ദുരിതങ്ങൾ കൊണ്ടും, അവരുടെ ശരീരങ്ങൾക്ക് പ്രയാസമുണ്ടാക്കുന്ന രോഗങ്ങളാലും അവരെ നാം ശിക്ഷിച്ചു. അവർ തങ്ങളുടെ രക്ഷിതാവിലേക്ക് വിനയാന്വിതരായി മടങ്ങുന്നതിനും കീഴൊതുങ്ങുന്നതിനുമായിരുന്നു അത്.