അൽ-മുഖ്തസർ
وَلَا تَطْرُدِ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ مَا عَلَيْكَ مِنْ حِسَابِهِم مِّن شَىْءٍ وَمَا مِنْ حِسَابِكَ عَلَيْهِم مِّن شَىْءٍ فَتَطْرُدَهُمْ فَتَكُونَ مِنَ ٱلظَّـٰلِمِينَ ﴿٥٢﴾
അല്ലാഹുവിൻ്റെ റസൂലേ! പുലരിയിലും സന്ധ്യയിലും നിരന്തരമായി അല്ലാഹുവിനെ നിഷ്കളങ്കമായി ആരാധിക്കുന്ന മുസ്ലിമീങ്ങളിലെ ദരിദ്രരെ നിൻ്റെ സദസ്സിൽ നിന്ന് നീ അകറ്റിനിർത്തരുത്. ബഹുദൈവാരാധകരിലെ പ്രമാണിമാരെ (ഇസ്ലാമിലേക്ക്) അടുപ്പിക്കുന്നതിനായി അവരെ നീ അകറ്റി നിർത്തരുത്. ആ ദരിദ്രരെ വിചാരണ ചെയ്യേണ്ട ഒരു ബാധ്യതയും നിൻ്റെ മേലില്ല. അവരുടെ വിചാരണ അല്ലാഹുവിൻ്റെ അടുക്കൽ മാത്രമാകുന്നു. നിന്നെ വിചാരണ ചെയ്യേണ്ട ബാധ്യത അവരുടെ മേലുമില്ല. താങ്കളുടെ സദസ്സിൽ നിന്ന് അവരെ താങ്കൾ അകറ്റുന്നെങ്കിൽ തീർച്ചയായും അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവരിൽ താങ്കൾ ഉൾപ്പെടുക തന്നെ ചെയ്യുന്നതാണ്.