അൽ-മുഖ്തസർ
وَكَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ وَلِتَسْتَبِينَ سَبِيلُ ٱلْمُجْرِمِينَ ﴿٥٥﴾
ഈ പറഞ്ഞതെല്ലാം നാം നിനക്ക് വിശദീകരിച്ചു തന്നതു പോലെ അസത്യവാദികൾക്കെതിരെയുള്ള നമ്മുടെ തെളിവുകളും പ്രമാണങ്ങളും നാം വിശദീകരിക്കുന്നു. അതിക്രമികളുടെ മാർഗവും വഴിയും വ്യക്തമാക്കുന്നതിനും, അങ്ങനെ ആ വഴി ഉപേക്ഷിക്കുന്നതിനും അത് സൂക്ഷിക്കുന്നതിനുമത്രെ (ഇപ്രകാരം വിശദീകരിക്കുന്നത്).