×
الأنعامആയത്ത് 59

അൽ-മുഖ്തസർ

وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَـٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَـٰبٍ مُّبِينٍ ﴿٥٩﴾

അല്ലാഹുവിൻ്റെ പക്കൽ മാത്രമാകുന്നു അദൃശ്യജ്ഞാനത്തിൻ്റെ ഖജനാവുകൾ. അവനല്ലാതെ മറ്റാരും അതറിയുകയില്ല. കരയിലുള്ള ജീവികളും ചെടികളും ജീവനില്ലാത്ത വസ്തുക്കളുമായിട്ടുള്ള എല്ലാ സൃഷ്ടികളെയും അല്ലാഹു അറിയുന്നു. കടലിലെ ജീവികളെയും ചെടികളെയും നിർജ്ജീവവസ്തുക്കളെയും അല്ലാഹു അറിയുന്നു. എവിടെയെങ്കിലും ഒരു ഇല കൊഴിഞ്ഞു വീഴുന്നുണ്ടെങ്കിലും, ഭൂമിയിൽ ഒരു ധാന്യമണിയെങ്കിലും ഒളിപ്പിച്ചു വെക്കപ്പെട്ടിട്ടുണ്ടെങ്കിലും, പച്ചയോ ഉണങ്ങിയതോ ആയ ഏതു വസ്തുവുണ്ടെങ്കിലും; അതെല്ലാം ഒരു വ്യക്തമായ ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെടാത്തതായി ഇല്ല. ലൗഹുൽ മഹ്ഫൂദ് എന്ന ഗ്രന്ഥമാണത്.