അൽ-മുഖ്തസർ
قُلْ مَن يُنَجِّيكُم مِّن ظُلُمَـٰتِ ٱلْبَرِّ وَٱلْبَحْرِ تَدْعُونَهُۥ تَضَرُّعًا وَخُفْيَةً لَّئِنْ أَنجَىٰنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ ﴿٦٣﴾
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: കരയിലെയും കടലിലെയും ഇരുട്ടുകളിൽ നിങ്ങൾ നേരിട്ടേക്കാവുന്ന നാശങ്ങളിൽ നിന്ന് ആരാണ് നിങ്ങളെ രക്ഷപ്പെടുത്തുന്നതും സുരക്ഷിതരാക്കുന്നതും?! രഹസ്യത്തിലും പരസ്യത്തിലും വിനയാന്വിതരും താഴ്മയുള്ളവരുമായി അവനെ മാത്രമാണല്ലോ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നത്. (നിങ്ങളുടെ പ്രാർത്ഥനയിൽ) നിങ്ങൾ പറയുന്നു: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളെ ഈ നാശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയാൽ അവൻ ഞങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദിയായി അവനെ മാത്രം ഞങ്ങൾ ആരാധിച്ചു കൊള്ളാം.