അൽ-മുഖ്തസർ
وَكَذَّبَ بِهِۦ قَوْمُكَ وَهُوَ ٱلْحَقُّ ۚ قُل لَّسْتُ عَلَيْكُم بِوَكِيلٍ ﴿٦٦﴾
താങ്കളുടെ ജനത ഈ ഖുർആനിനെ നിഷേധിച്ചിരിക്കുന്നു. അല്ലാഹുവിൽ നിന്നാണെന്നതിൽ യാതൊരു സംശയവുമില്ലാത്ത സത്യമാകുന്നു അത്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങളെ നിരീക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ടവനല്ല ഞാൻ. കഠിനമായ ഒരു ശിക്ഷക്ക് മുൻപ് അക്കാര്യം താക്കീത് നൽകുന്ന ഒരാൾ മാത്രമാകുന്നു ഞാൻ.