×
الأنعامആയത്ത് 73

അൽ-മുഖ്തസർ

وَهُوَ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ ۖ وَيَوْمَ يَقُولُ كُن فَيَكُونُ ۚ قَوْلُهُ ٱلْحَقُّ ۚ وَلَهُ ٱلْمُلْكُ يَوْمَ يُنفَخُ فِى ٱلصُّورِ ۚ عَـٰلِمُ ٱلْغَيْبِ وَٱلشَّهَـٰدَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ ﴿٧٣﴾

അല്ലാഹുവാകുന്നു ആകാശങ്ങളെയും ഭൂമിയെയും യാഥാത്ഥ്യത്തോടെ സൃഷ്ടിച്ചത്. ഒരു കാര്യത്തോട് അവൻ 'ഉണ്ടാകൂ' (കുൻ) എന്ന് പറയുന്നതോടെ അത് ഉണ്ടാകും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവൻ 'എഴുന്നേറ്റു വരൂ' എന്ന് പറഞ്ഞാൽ അവർ എഴുന്നേറ്റു വരും. അവൻ്റെ വാക്ക് സത്യമാകുന്നു; അത് സംഭവിക്കുമെന്നതിൽ സംശയമില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഇസ്റാഫീൽ എന്ന മലക്ക് കാഹളത്തിൽ രണ്ടാമത് ഊതുമ്പോൾ അധികാരം അവന് മാത്രമായിരിക്കും. മറഞ്ഞതും തെളിഞ്ഞതുമെല്ലാം അല്ലാഹു അറിയുന്നു. തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലുമെല്ലാം മഹായുക്തിമാനാകുന്നു (ഹകീം) അവൻ. ഒരു കാര്യവും അവ്യക്തമാകാത്തവനായ സൂക്ഷ്മജ്ഞാനിയും (ഖബീർ) ആകുന്നു അവൻ. കാര്യങ്ങളുടെ ഉള്ളകങ്ങൾ അവന് അവയുടെ പുറം പോലെ വ്യക്തമാകുന്നു.