അൽ-മുഖ്തസർ
وَكَذَٰلِكَ نُرِىٓ إِبْرَٰهِيمَ مَلَكُوتَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ ﴿٧٥﴾
തൻ്റെ പിതാവിൻ്റെയും തൻ്റെ ജനതയുടെയും വഴികേട് ഇബ്രാഹീമിന് നാം ബോധ്യപ്പെടുത്തി നൽകിയതു പോലെ ആകാശഭൂമികളുടെ വിശാലമായ ആധിപത്യവും നാം അദ്ദേഹത്തിന് കാണിച്ചു നൽകി. അല്ലാഹുവിൻ്റെ ആ സർവ്വാധിപത്യം അവൻ്റെ ഏകത്വത്തിനും ആരാധിക്കപ്പെടാനുള്ള അർഹത അവനു മാത്രമാണെന്നതിനും തെളിവായി അദ്ദേഹം കണ്ടെത്തുന്നതിന് വേണ്ടിയും, അല്ലാഹു ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും അദ്ദേഹം ദൃഢബോധ്യമുള്ളവരായി തീരുന്നതിനുമത്രെ അത്.