അൽ-മുഖ്തസർ
ٱلَّذِينَ ءَامَنُوا۟ وَلَمْ يَلْبِسُوٓا۟ إِيمَـٰنَهُم بِظُلْمٍ أُو۟لَـٰٓئِكَ لَهُمُ ٱلْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ (ഇസ്ലാം) പിൻപറ്റുകയും, തങ്ങളുടെ വിശ്വാസത്തിൽ ബഹുദൈവാരാധന കലർത്താതിരിക്കുകയും ചെയ്തവർ; അവർക്ക് മാത്രമാകുന്നു -മറ്റാർക്കുമില്ലാത്ത- നിർഭയത്വവും സുരക്ഷയുമുള്ളത്. അവർ (സത്യത്തിലേക്ക്) വഴിതെളിക്കപ്പെട്ടവരാണ്. സന്മാർഗത്തിൻ്റെ പാതയിലേക്ക് അവരുടെ രക്ഷിതാവ് അവരെ വഴിനടത്തിയിരിക്കുന്നു.