×
الأنعامആയത്ത് 96

അൽ-മുഖ്തസർ

فَالِقُ ٱلْإِصْبَاحِ وَجَعَلَ ٱلَّيْلَ سَكَنًا وَٱلشَّمْسَ وَٱلْقَمَرَ حُسْبَانًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ﴿٩٦﴾

രാത്രിയുടെ ഇരുട്ടിൽ നിന്ന് പുലരിയുടെ പ്രകാശകിരണങ്ങളെ പുറത്തു കൊണ്ടുവരുന്നവനാണവൻ. രാവിലെ ജീവിതവിഭവങ്ങൾ തേടിയതിനാലുള്ള ക്ഷീണം നീക്കാൻ കഴിയുംവിധം സ്വസ്ഥമായി വിശ്രമിക്കാൻ രാത്രിയെ വിശ്രമവേളയാക്കിയവനാകുന്നു അവൻ. സൂര്യനെയും ചന്ദ്രനെയും നിശ്ചയിക്കപ്പെട്ട കണക്കു പ്രകാരം സഞ്ചരിക്കുന്നതാക്കിയതും അവൻ തന്നെ. ഈ പറയപ്പെട്ട വിസ്മയകരമായ നിർമ്മിതികളെല്ലാം ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടികളെ കുറിച്ചും അവർക്ക് അനുയോജ്യമായതിനെ കുറിച്ചും നന്നായി അറിയുന്നവനുമായ (അലീം) അല്ലാഹുവിൻ്റെ ക്രമീകരണമത്രെ.