×
الأعرافആയത്ത് 66

അൽ-മുഖ്തസർ

قَالَ ٱلْمَلَأُ ٱلَّذِينَ كَفَرُوا۟ مِن قَوْمِهِۦٓ إِنَّا لَنَرَىٰكَ فِى سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ ٱلْكَـٰذِبِينَ ﴿٦٦﴾

അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്ത, അദ്ദേഹത്തിൻ്റെ ജനതയിലെ നേതാക്കളും പ്രമാണിമാരുമായവർ പറഞ്ഞു: ഹൂദ്! അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കണമെന്നും ഞങ്ങളോട് കൽപ്പിക്കുന്ന നിനക്ക് ബുദ്ധിയില്ലെന്നും, നീയൊരു വിഡ്ഢിയാണെന്നും ഞങ്ങൾക്കറിയാം. അല്ലാഹുവിൻ്റെ ദൂതനാണെന്ന നിൻ്റെ ഈ അവകാശവാദം ഒരു കള്ളത്തരം മാത്രമാണെന്ന് ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്.