×
الإسراءആയത്ത് 81

അൽ-മുഖ്തസർ

وَقُلْ جَآءَ ٱلْحَقُّ وَزَهَقَ ٱلْبَـٰطِلُ ۚ إِنَّ ٱلْبَـٰطِلَ كَانَ زَهُوقًا ﴿٨١﴾

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഇസ്ലാം വന്നിരിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള സഹായവാഗ്ദാനം സത്യമായി പുലരുകയും ചെയ്തിരിക്കുന്നു. ബഹുദൈവാരാധനയും നിഷേധവും പോയ്മറയുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അസത്യം നശിക്കുകയും മാഞ്ഞുപോവുകയും ചെയ്യുന്നതാകുന്നു. സത്യത്തിന് മുൻപിൽ അതിന് നിലയുറപ്പിക്കാൻ സാധിക്കുകയില്ല.