×
الإسراءആയത്ത് 82

അൽ-മുഖ്തസർ

وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّـٰلِمِينَ إِلَّا خَسَارًا ﴿٨٢﴾

ഹൃദയങ്ങളിലെ അജ്ഞതക്കും നിഷേധത്തിനും സംശയത്തിനുമുള്ള ശമനം ഖുർആനിൽ നാം അവതരിപ്പിക്കുന്നു. അതു കൊണ്ട് മന്ത്രിക്കപ്പെട്ടാൽ ശരീരത്തിനും ശമനമുണ്ട്. അതനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് കാരുണ്യവും അതിലൂടെ നാം ഇറക്കുന്നു. ഈ ഖുർആൻ (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് നാശമല്ലാതെ അധികരിപ്പിക്കുകയില്ല. കാരണം അത് കേൾക്കുന്നത് അവരെ ദേഷ്യം പിടിപ്പിക്കുന്നു. നിഷേധവും (ഖുർആനിൽ നിന്നുള്ള) അകൽച്ചയും അതവർക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.