×
الإسراءആയത്ത് 87

അൽ-മുഖ്തസർ

إِلَّا رَحْمَةً مِّن رَّبِّكَ ۚ إِنَّ فَضْلَهُۥ كَانَ عَلَيْكَ كَبِيرًا ﴿٨٧﴾

എന്നാൽ നാം അത് (ഈ സന്ദേശം) എടുത്തു കളഞ്ഞില്ല; മറിച്ച് സുരക്ഷിതമാക്കപ്പെട്ട നിലയിൽ നാമതിനെ വിട്ടേച്ചിരിക്കുന്നു. നിന്നോടുള്ള കാരുണ്യമായി കൊണ്ടാണ് നാം അപ്രകാരം ചെയ്തത്. തീർച്ചയായും നിൻ്റെ രക്ഷിതാവ് നിനക്ക് നൽകിയ ഔദാര്യങ്ങൾ വളരെ മഹത്തരമാകുന്നു. അവൻ നിന്നെ ദൂതനാക്കുകയും, നബിമാരിൽ അന്തിമനാക്കുകയും ചെയ്തു. നിനക്ക് അവൻ ഖുർആൻ അവതരിപ്പിക്കുകയും ചെയ്തു.