അൽ-മുഖ്തസർ
قُل لَّئِنِ ٱجْتَمَعَتِ ٱلْإِنسُ وَٱلْجِنُّ عَلَىٰٓ أَن يَأْتُوا۟ بِمِثْلِ هَـٰذَا ٱلْقُرْءَانِ لَا يَأْتُونَ بِمِثْلِهِۦ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا ﴿٨٨﴾
അല്ലാഹുവിൻ്റെ റസൂലേ! പറയുക: നിനക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഈ ഖുർആൻ പോലൊന്ന് -സാഹിത്യഭംഗിയിലും മനോഹരമായ ഘടനയിലും ഉച്ചാരണഭംഗിയിലും ഇതിനോട് കിടപിടിക്കുന്ന ഒന്ന്- കൊണ്ടുവരുന്നതിനായി സർവ്വ മനുഷ്യരും ജിന്നുകളും ഒരുമിച്ചു കൂടിയാലും അവർക്ക് ഒരിക്കലും അങ്ങനെയൊന്ന് കൊണ്ടുവരാൻ സാധിക്കുകയില്ല. അവർ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്താലും (അവർക്കതിന് സാധിക്കുകയില്ല).