×
البقرةആയത്ത് 105

അൽ-മുഖ്തസർ

مَّا يَوَدُّ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَلَا ٱلْمُشْرِكِينَ أَن يُنَزَّلَ عَلَيْكُم مِّنْ خَيْرٍ مِّن رَّبِّكُمْ ۗ وَٱللَّهُ يَخْتَصُّ بِرَحْمَتِهِۦ مَن يَشَآءُ ۚ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ ﴿١٠٥﴾

നിങ്ങളുടെ റബ്ബിൽ നിന്നും വല്ല നന്മയും നിങ്ങൾക്കായി ഇറങ്ങുന്നത് കാഫിറുകൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. മുശ്രിക്കുകളോ അഹ്ലു കിതാബോ ആയ ഏത് കാഫിറാകട്ടെ, ചെറുതോ വലുതോ ആയ ഒരു നന്മയും നിങ്ങൾക്കിറങ്ങുന്നത് അവർക്കിഷ്ടമല്ല. അല്ലാഹു അവൻറെ കാരുണ്യം കൊണ്ട് അവൻ ഇച്ഛിക്കുന്നവരെ പ്രവാചകത്വം, ശരിയായ വിശ്വാസം, വഹ്'യ് എന്നിവ കൊണ്ട് പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്. അവനിൽ നിന്നല്ലാതെ ഒരാൾക്കും ഒരു അനുഗ്രഹവും ലഭിക്കുന്നില്ല തന്നെ. കിതാബുകൾ അവതരിപ്പിക്കുന്നതും റസൂലുകളെ നിയോഗിക്കുന്നതും അവൻറെ അനുഗ്രഹങ്ങളിൽ പെട്ടതാണ്.