×
البقرةആയത്ത് 106

അൽ-മുഖ്തസർ

مَا نَنسَخْ مِنْ ءَايَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَآ أَوْ مِثْلِهَآ ۗ أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿١٠٦﴾

അല്ലാഹു വിവരിക്കുന്നു. ഖുർആനിലെ വല്ല ആയത്തിലുമടങ്ങിയ വിധി അവൻ ദുർബലപ്പെടുത്തുകയോ അതല്ല, ആയത്തിന്റെ പദങ്ങൾ തന്നെ അവനിലേക്കുയർത്തി ജനങ്ങളെ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പകരം ഇഹലോകത്തും പരലോകത്തും അതിനേക്കാൾ ഉപകാരപ്രദമായത് അവൻ കൊണ്ടുവരുന്നതാണ്. അല്ലെങ്കിൽ അതിന് തുല്യമായത് അല്ലാഹു കൊണ്ടുവരുന്നതാണ്. അതെല്ലാം അല്ലാഹുവിൻറെ അറിവിനും യുക്തിക്കുമനുസരിച്ചാണ്. അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണ് എന്നും അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കുകയും വിധിക്കുകയും ചെയ്യുന്നു എന്നും നബിയേ, താങ്കൾക്കറിയാം.