അൽ-മുഖ്തസർ
وَقَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَـٰنَهُۥ ۖ بَل لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ كُلٌّ لَّهُۥ قَـٰنِتُونَ ﴿١١٦﴾
യഹൂദികളും നസ്രാനികളും മുശ്രിക്കുകളും പറയുന്നു: അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്!. അതിൽ നിന്നെല്ലാം അവനെത്ര പരിശുദ്ധൻ! സൃഷ്ടികളിൽ നിന്ന് അവൻ ധന്യനത്രെ. സന്താനത്തെ ആവശ്യമുള്ളവനാണ് സന്താനത്തെ സ്വീകരിക്കുക. എന്നാൽ, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ പരിശുദ്ധനായ അവൻറെതാകുന്നു. എല്ലാ സൃഷ്ടികളും അവന്റെ അടിമകളും അവന്ന് കീഴ്പെട്ടവരുമാകുന്നു. അവൻ ഉദ്ദേശിക്കുന്നത് അവരെ അവൻ ചെയ്യും.