×
البقرةആയത്ത് 117

അൽ-മുഖ്തസർ

بَدِيعُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَإِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴿١١٧﴾

ആകാശങ്ങളെയും ഭൂമിയെയും അതിനിടയിലുള്ളതിനേയും മുൻ മാതൃകയില്ലാതെ പടച്ചുണ്ടാക്കിയവനാകുന്നു പരിശുദ്ധനായ അല്ലാഹു. അവനൊരു കാര്യം കണക്കാക്കുകയും ഉണ്ടാകണമെന്ന് ഉദ്ദേശിക്കുകയും ചെയ്താൽ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അല്ലാഹു ഉദ്ദേശിച്ചതുപോലെ അതുണ്ടാകുന്നു. അവൻറെ വിധിയെയും കൽപ്പനയെയും തടയാൻ ഒരാളുമില്ല.