അൽ-മുഖ്തസർ
إِذْ قَالَ لَهُۥ رَبُّهُۥٓ أَسْلِمْ ۖ قَالَ أَسْلَمْتُ لِرَبِّ ٱلْعَـٰلَمِينَ ﴿١٣١﴾
ഇബാദത്തുകൾ (ആരാധനകൾ) എനിക്ക് മാത്രമാക്കുകയും അനുസരണയോടെ എനിക്ക് കീഴ്പെടുകയും ചെയ്യുക എന്ന് ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ റബ്ബ് പറഞ്ഞു: ഉടനെ ഇസ്ലാമിലേക്ക് ഇബ്രാഹീം ധൃതിപ്പെട്ടുചെന്നതിനാൽ അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഇബ്റാഹീം തന്റെ റബ്ബിനോട് മറുപടി പറഞ്ഞു: ഞാനിതാ അല്ലാഹുവിന് കീഴ്പെട്ട മുസ്ലിമായിരിക്കുന്നു. അടിമകളുടെ മുഴുവനും സ്രഷ്ടാവും ഉപജീവനം നൽകുന്നവനും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവിന് ഞാനിതാ കീഴ്പെട്ടിരിക്കുന്നു.