×
البقرةആയത്ത് 132

അൽ-മുഖ്തസർ

وَوَصَّىٰ بِهَآ إِبْرَٰهِـۧمُ بَنِيهِ وَيَعْقُوبُ يَـٰبَنِىَّ إِنَّ ٱللَّهَ ٱصْطَفَىٰ لَكُمُ ٱلدِّينَ فَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴿١٣٢﴾

ഇബ്രാഹീം തൻറെ മക്കളെ (സർവ്വലോകരുടെയും റബ്ബിന് ഞാനിതാ (കീഴ്പെട്ട) മുസ്ലിമായിരിക്കുന്നു) എന്ന വചനം കൊണ്ട് ഉപദേശിച്ചു. അപ്രകാരം തന്നെ യഅ്ഖൂബും തൻറെ സന്തതികളെ ഉപദേശിച്ചു. അവർ രണ്ടാളും അവരുടെ മക്കളോട് പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് ഇസ്ലാമിനെ തെരഞ്ഞെടുത്തുതന്നിരിക്കുന്നു. അതിനാൽ മരണം വരുന്നത് വരെ നിങ്ങളത് മുറുകെ പിടിക്കുക. ഉള്ളിലും പുറത്തും ഒരു പോലെ നിങ്ങൾ അല്ലാഹുവിന് കീഴ്പെട്ട മുസ്ലിംകളായിരിക്കുക.