അൽ-മുഖ്തസർ
تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ ﴿١٣٤﴾
നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളിൽ പെട്ട ഒരു സമുദായമാകുന്നു അത്. അവർ പ്രവർത്തിച്ചതിലേക്ക് അതിന്റെ ഫലമനുഭവിക്കാനായി അവർ കടന്നുപോയി. ചീത്തയോ നന്മയോ ആയി അവർ പ്രവർത്തിച്ചതിൻറെ ഫലം അവർക്കാകുന്നു. നിങ്ങൾ പ്രവർത്തിച്ചതിൻറെ ഫലം നിങ്ങൾക്കും. അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതല്ല. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവരും ചോദ്യം ചെയ്യപ്പെടുന്നതല്ല. ഒരാളും മറ്റൊരാളുടെ പാപത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയില്ല. മറിച്ച്, ഓരോരുത്തർക്കും അവർ ചെയ്തതിനാണ് പ്രതിഫലം നൽകപ്പെടുക. നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയവരുടെ പ്രവർത്തികളെക്കുറിച്ച് ചിന്തിച്ച് നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾ അശ്രദ്ധയിലായിപ്പോകരുത്. അല്ലാഹുവിൻറെ കാരുണ്യം കഴിഞ്ഞാൽ ഒരാൾക്കും അവന്റെ സൽക്കർമ്മങ്ങളല്ലാതെ മറ്റൊന്നും ഉപകാരപ്പെടുകയില്ല.