×
البقرةആയത്ത് 135

അൽ-മുഖ്തസർ

وَقَالُوا۟ كُونُوا۟ هُودًا أَوْ نَصَـٰرَىٰ تَهْتَدُوا۟ ۗ قُلْ بَلْ مِلَّةَ إِبْرَٰهِـۧمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ ﴿١٣٥﴾

യഹൂദികൾ ഈ സമുദായത്തോട് പറഞ്ഞു: നിങ്ങൾ യഹൂദികളാവുക, എങ്കിൽ നിങ്ങൾ സന്മാർഗത്തിലാകും. നസ്റാനികൾ പറഞ്ഞു: നിങ്ങൾ നസ്റാനികളാവുക, എങ്കിൽ നിങ്ങൾ സന്മാർഗത്തിലാകും. എന്നാൽ നബിയേ, അവരോട് മറുപടി പറയുക: അല്ല; ഇബ്രാഹീമിൻറെ മതമാണ് ഞങ്ങൾ പിൻപറ്റുക. എല്ലാ അസത്യ മതങ്ങളിൽ നിന്നും പരിപൂർണമായി അകന്ന് സത്യ മതമായ ഇസ്ലാമിലേക്ക് മാത്രം ചേർന്ന ഇബ്റാഹീമിന്റെ മാർഗം. അദ്ദേഹം അല്ലാഹുവിൽ ആരെയെങ്കിലും പങ്ക് ചേർക്കുന്ന മുശ്രിക്കുകളിൽപെട്ടവനായിരുന്നില്ല.