അൽ-മുഖ്തസർ
أَمْ تَقُولُونَ إِنَّ إِبْرَٰهِـۧمَ وَإِسْمَـٰعِيلَ وَإِسْحَـٰقَ وَيَعْقُوبَ وَٱلْأَسْبَاطَ كَانُوا۟ هُودًا أَوْ نَصَـٰرَىٰ ۗ قُلْ ءَأَنتُمْ أَعْلَمُ أَمِ ٱللَّهُ ۗ وَمَنْ أَظْلَمُ مِمَّن كَتَمَ شَهَـٰدَةً عِندَهُۥ مِنَ ٱللَّهِ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ ﴿١٤٠﴾
ഇബ്രാഹീമും ഇസ്മാഈലും, ഇസ്ഹാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളിലെ നബിമാരുമെല്ലാം യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ വേദക്കാരേ നിങ്ങൾ പറയുന്നത്? നബിയേ, ചോദിക്കുക: നിങ്ങൾക്കാണോ കൂടുതൽ അറിവുള്ളത് ? അതോ അല്ലാഹുവിനോ? ആ നബിമാരെല്ലാം അവരുടെ മാർഗ്ഗത്തിലായിരുന്നു എന്നാണ് അവർ വാദിക്കുന്നതെങ്കിൽ അവർ കള്ളമാണ് പറയുന്നത്. കാരണം അവർ നിയോഗിക്കപ്പെട്ടതും മരണപ്പെട്ടതുമെല്ലാം തൗറാത്തും ഇൻജീലും അവതരിപ്പിക്കപ്പെടുന്നതിന് മുൻപായിരുന്നു. അതിനാൽ, അവർ അല്ലാഹുവിന്റെയും അവന്റെ റസൂലുകളുടെയും പേരിൽ കളവു പറയുകയാണെന്ന് വ്യക്തമാണ്. അവർക്കിറക്കപ്പെട്ട സത്യം അവർ മറച്ചുവെച്ചു. വേദക്കാരുടെ ചെയ്തി പോലെ, അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചതും, തൻറെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാൾ കടുത്ത അതിക്രമകാരി മറ്റാരുമില്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അതിനവൻ പ്രതിഫലം നൽകുകയും ചെയ്യും.