×
البقرةആയത്ത് 141

അൽ-മുഖ്തസർ

تِلْكَ أُمَّةٌ قَدْ خَلَتْ ۖ لَهَا مَا كَسَبَتْ وَلَكُم مَّا كَسَبْتُمْ ۖ وَلَا تُسْـَٔلُونَ عَمَّا كَانُوا۟ يَعْمَلُونَ ﴿١٤١﴾

നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു അത്. അവർ പ്രവർത്തിച്ച കാര്യങ്ങളിലേക്ക് അതിന്റെ പ്രതിഫലം ലഭിക്കുവാനായി അവർ കടന്ന്പോയി. അവർ പ്രവർത്തിച്ചതിൻറെ ഫലം അവർക്കാകുന്നു. നിങ്ങൾ പ്രവർത്തിച്ചതിൻറെ ഫലം നിങ്ങൾക്കും. അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതല്ല. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവരും ചോദ്യം ചെയ്യപ്പെടുന്നതല്ല. ഒരാളും മറ്റൊരാളുടെ പാപത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയില്ല. ഒരാൾക്കും മറ്റൊരാളുടെ കർമ്മം ഉപകാരപ്പെടുകയുമില്ല. ഓരോരുത്തർക്കും അവർ ചെയ്തുവെച്ചതിന്റെ പ്രതിഫലം ലഭിക്കും.