×
البقرةആയത്ത് 148

അൽ-മുഖ്തസർ

وَلِكُلٍّ وِجْهَةٌ هُوَ مُوَلِّيهَا ۖ فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ أَيْنَ مَا تَكُونُوا۟ يَأْتِ بِكُمُ ٱللَّهُ جَمِيعًا ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿١٤٨﴾

എല്ലാ വിഭാഗക്കാർക്കും അവർ തിരിഞ്ഞുനിൽക്കേണ്ട ദിശയുണ്ട്. ശരീരം കൊണ്ടു തന്നെ തിരിയേണ്ടതോ അല്ലെങ്കിൽ, ആശയപരമായതോ ആയ ദിശ. അതിൽ പെട്ടതാണ് മുൻകഴിഞ്ഞ സമുദായങ്ങൾക്കിടയിലുള്ള ഖിബ്'ലവ്യത്യാസവും അവർക്ക് അല്ലാഹു നിയമമാക്കിയ നിയമങ്ങളിലെ വ്യത്യാസവും. അല്ലാഹുവിൻറെ കൽപ്പനയും നിയമവുമനുസരിച്ചാണെങ്കിൽ ആ വൈവിധ്യം ഉപദ്രവകരമല്ല. അതിനാൽ മുഅ്മിനുകളേ, നിങ്ങൾ നിങ്ങളോട് കൽപ്പിക്കപ്പെട്ട സൽപ്രവർത്തനങ്ങൾക്കായി മുന്നോട്ട് വരിക. നിങ്ങൾ എവിടെയൊക്കെയായിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകാൻ ഖിയാമത്ത് നാളിൽ അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്. തീർച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. നിങ്ങളെ ഒരുമിച്ചുകൂട്ടാനും പ്രതിഫലം നൽകാനും അല്ലാഹു അശക്തനല്ല.