അൽ-മുഖ്തസർ
وَمِنْ حَيْثُ خَرَجْتَ فَوَلِّ وَجْهَكَ شَطْرَ ٱلْمَسْجِدِ ٱلْحَرَامِ ۖ وَإِنَّهُۥ لَلْحَقُّ مِن رَّبِّكَ ۗ وَمَا ٱللَّهُ بِغَـٰفِلٍ عَمَّا تَعْمَلُونَ ﴿١٤٩﴾
നബിയേ, ഏതൊരിടത്ത് നിന്ന് താങ്കളും താങ്കളുടെ അനുയായികളും പുറപ്പെടുകയാണെങ്കിലും എവിടെയായിരുന്നാലും നമസ്കാരം ഉദ്ദേശിക്കുമ്പോൾ മസ്ജിദുൽ ഹറാമിൻറെ നേർക്ക് മുഖം തിരിക്കേണ്ടതാണ്. തീർച്ചയായും അത് നിൻറെ റബ്ബിങ്കൽനിന്ന് വഹ്'യ് നൽകപ്പെട്ട യഥാർത്ഥ സത്യമാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അവൻ എല്ലാം കാണുന്നവനും അതിന് പ്രതിഫലം നൽകുന്നവനുമാണ്.