×
البقرةആയത്ത് 174

അൽ-മുഖ്തസർ

إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلَ ٱللَّهُ مِنَ ٱلْكِتَـٰبِ وَيَشْتَرُونَ بِهِۦ ثَمَنًا قَلِيلًا ۙ أُو۟لَـٰٓئِكَ مَا يَأْكُلُونَ فِى بُطُونِهِمْ إِلَّا ٱلنَّارَ وَلَا يُكَلِّمُهُمُ ٱللَّهُ يَوْمَ ٱلْقِيَـٰمَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴿١٧٤﴾

ജൂത ക്രൈസ്തവർ ചെയ്തത് പോലെ, അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥവും അതിലുള്ള സത്യവും മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തെക്കുറിച്ച് അതിലുള്ള തെളിവുകളും മറച്ചുവെക്കുകയും, അതിന്നു വിലയായി നേതൃത്വം, സമ്പത്ത്, സ്ഥാനമാനങ്ങൾ തുടങ്ങിയ തുച്ഛമായ നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവർ തങ്ങളുടെ വയറുകളിൽ തിന്നു നിറക്കുന്നത് നരകാഗ്നിക്ക് കാരണമാവുന്നതല്ലാതെ മറ്റൊന്നുമല്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവരിഷ്ടപ്പെടുന്ന തരത്തിൽ അല്ലാഹു അവരോട് സംസാരിക്കുകയില്ല; മറിച്ച്, അവർ ഇഷ്ടപ്പെടാത്തതായിരിക്കും അവൻ അവരോട് സംസാരിക്കുക. അവൻ അവരെ ശുദ്ധീകരിക്കുകയോ അവരെക്കുറിച്ച് നല്ലതു പറയുകയോ ചെയ്യുകയില്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.