അൽ-മുഖ്തസർ
أُو۟لَـٰٓئِكَ ٱلَّذِينَ ٱشْتَرَوُا۟ ٱلضَّلَـٰلَةَ بِٱلْهُدَىٰ وَٱلْعَذَابَ بِٱلْمَغْفِرَةِ ۚ فَمَآ أَصْبَرَهُمْ عَلَى ٱلنَّارِ ﴿١٧٥﴾
ജനങ്ങൾക്കാവശ്യമായ വിജ്ഞാനം മറച്ചുവെക്കുകയെന്ന സ്വഭാവമുള്ളവർ സന്മാർഗത്തിനു പകരം ദുർമാർഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു. യഥാർത്ഥ വിജ്ഞാനം മറച്ചുവെച്ചപ്പോൾ അതാണവർക്ക് സംഭവിച്ചത്. നരകത്തിൽ പ്രവേശിക്കാൻ കാരണമാകുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ അവർക്കെന്തൊരു ക്ഷമയാണ്! നരകം സഹിക്കാം എന്നു കരുതി അതിലുള്ള ശിക്ഷയെ അവർ കാര്യമാക്കുന്നേയില്ല എന്നതു പോലെയുണ്ട്.