×
البقرةആയത്ത് 180

അൽ-മുഖ്തസർ

كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ ٱلْمَوْتُ إِن تَرَكَ خَيْرًا ٱلْوَصِيَّةُ لِلْوَٰلِدَيْنِ وَٱلْأَقْرَبِينَ بِٱلْمَعْرُوفِ ۖ حَقًّا عَلَى ٱلْمُتَّقِينَ ﴿١٨٠﴾

നിങ്ങളിലാർക്കെങ്കിലും മരണത്തിൻറെ അടയാളങ്ങളും കാരണങ്ങളും ആസന്നമാവുകയാണെങ്കിൽ, അയാൾ ഒരുപാട് ധനം വിട്ടുപോകുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കൾക്കും വേണ്ടി മതം നിശ്ചയിച്ച പരിധിയായ മൂന്നിലൊന്നിൽ കൂടാതെ വസ്വിയ്യത്ത് ചെയ്യുവാൻ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലർത്തുന്നവർക്ക് ശക്തമായ ഒരു കടമയത്രെ അത്. ഈ വിധി അനന്തരാവകാശ നിയമങ്ങൾ വിവരിക്കുന്ന ആയത്തുകൾ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് അവതരിപ്പിക്കപ്പെട്ടതാണ്. അനന്തരാവകാശ നിയമങ്ങൾ അവതരിപ്പിക്കപ്പെട്ട ശേഷം മയ്യിത്തിന്റെ സ്വത്ത് അനന്തരമെടുക്കുന്നവർ ആരൊക്കെയെന്നും ഓരോരുത്തരുടെയും ഓഹരി എത്ര എന്നും വിശദമാക്കപ്പെട്ടിട്ടുണ്ട്.