×
البقرةആയത്ത് 181

അൽ-മുഖ്തസർ

فَمَنۢ بَدَّلَهُۥ بَعْدَ مَا سَمِعَهُۥ فَإِنَّمَآ إِثْمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ ﴿١٨١﴾

വസ്വിയ്യത്ത് അറിഞ്ഞതിനു ശേഷം ആരെങ്കിലും അത് കുറച്ചോ കൂടുതലാക്കിയോ കൊടുക്കാതെ മുടക്കിയോ മാറ്റിമറിക്കുകയാണെങ്കിൽ അതിൻറെ കുറ്റം മാറ്റിമറിക്കുന്നവർക്ക് മാത്രമാകുന്നു; വസിയ്യത്ത് ചെയ്തവർക്കല്ല. തീർച്ചയായും അല്ലാഹു തൻറെ അടിമകളുടെ വാക്കുകൾ കേൾക്കുന്നവനും പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അവരുടെ അവസ്ഥകളിൽ നിന്ന് ഒന്നും അവന് വിട്ടുപോവുകയില്ല.