×
البقرةആയത്ത് 182

അൽ-മുഖ്തസർ

فَمَنْ خَافَ مِن مُّوصٍ جَنَفًا أَوْ إِثْمًا فَأَصْلَحَ بَيْنَهُمْ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴿١٨٢﴾

ഇനി ആരെങ്കിലും വസ്വിയ്യത്ത് ചെയ്യുന്ന ആളുടെ ഭാഗത്തു നിന്നു വസിയ്യത്തിൽ വല്ല അനീതിയോ അതിക്രമമോ സംഭവിച്ചതായി അറിയുകയും വസിയ്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കിൽ അങ്ങനെ ചെയ്തയാൾക്ക് കുറ്റമില്ല. മറിച്ച്, നന്മയുണ്ടാക്കിയതിന് അയാൾക്ക് പ്രതിഫലം ലഭിക്കും. തീർച്ചയായും അല്ലാഹു ഖേദിച്ചു മടങ്ങുന്ന അവന്റെ അടിമകളോട് ഏറെ പൊറുക്കുന്നവനും അവർക്ക് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു.