അൽ-മുഖ്തസർ
كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًٔا وَهُوَ شَرٌّ لَّكُمْ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿٢١٦﴾
മുഅ്മിനുകളേ, അല്ലാഹുവിൻറെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യൽ നിങ്ങൾക്ക് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. സമ്പത്തും സ്വദേഹവും ചിലവഴിക്കേണ്ടതിനാൽ പൊതുവെ മനുഷ്യമനസിന് അത് അനിഷ്ടകരമാണെങ്കിലും. ഒരു കാര്യം നിങ്ങൾ വെറുക്കുകയും യഥാർത്ഥത്തിൽ അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം.അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള യുദ്ധം അങ്ങനെയൊന്നാണ്. ഇസ്ലാമികയുദ്ധത്തിനൊപ്പം മഹത്തായ പ്രതിഫലവും ശത്രുക്കൾക്ക് മേൽ വിജയവും അല്ലാഹുവിൻറെ വചനം ഉന്നതമാക്കലുമുണ്ട്. ഒരു കാര്യം നിങ്ങൾ ഇഷ്ടപ്പെടുകയും യഥാർത്ഥത്തിൽ അത് നിങ്ങൾക്ക് തിന്മയും മോശമായ ഫലം നൽകുന്നതുമായിരിക്കാം. ജിഹാദിൽ നിന്ന് വിട്ടുനിൽക്കുകയെന്നത് അത്തരം കാര്യങ്ങളിലൊന്നാണ്. അത് പരാജയവും ശത്രുക്കൾക്ക് നിങ്ങളുടെ ആധിപത്യം ചെലുത്താൻ കാരണമാവുകയും ചെയ്യും. നല്ല കാര്യങ്ങളും മോശം കാര്യങ്ങളും പൂർണമായി അറിയുന്നവൻ അല്ലാഹുവാണ്. നിങ്ങൾക്കതറിയുകയില്ല തന്നെ.അതിനാൽ നിങ്ങൾ അവൻറെ കൽപ്പനക്ക് ഉത്തരം നൽകുക. അതിലാണ് നിങ്ങൾക്ക് നന്മയുള്ളത്.