×
البقرةആയത്ത് 217

അൽ-മുഖ്തസർ

يَسْـَٔلُونَكَ عَنِ ٱلشَّهْرِ ٱلْحَرَامِ قِتَالٍ فِيهِ ۖ قُلْ قِتَالٌ فِيهِ كَبِيرٌ ۖ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفْرٌۢ بِهِۦ وَٱلْمَسْجِدِ ٱلْحَرَامِ وَإِخْرَاجُ أَهْلِهِۦ مِنْهُ أَكْبَرُ عِندَ ٱللَّهِ ۚ وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ ۗ وَلَا يَزَالُونَ يُقَـٰتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ ٱسْتَطَـٰعُوا۟ ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِۦ فَيَمُتْ وَهُوَ كَافِرٌ فَأُو۟لَـٰٓئِكَ حَبِطَتْ أَعْمَـٰلُهُمْ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ وَأُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ ﴿٢١٧﴾

ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹറം, റജബ് എന്നീ പവിത്രമായ മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനെപ്പറ്റി നബിയേ, ജനങ്ങൾ താങ്കളോട് ചോദിക്കുന്നു. അവരോട് മറുപടി പറയുക: ആ മാസങ്ങളിൽ യുദ്ധം ചെയ്യുകയെന്നത് അല്ലാഹുവിങ്കൽ വലിയ അപരാധവും വെറുക്കപ്പെട്ട കാര്യവും തന്നെയാകുന്നു. എന്നാൽ മുശ്രിക്കുകൾ ചെയ്യുന്ന പോലെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നതും അപരാധം തന്നെയാകുന്നു. മസ്ജിദുൽ ഹറാമിൽ നിന്നു മുഅ്മിനുകളെ തടയുന്നതും, മസ്ജിദുൽ ഹറാമിൻറെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കൽ വിലക്കപ്പെട്ട മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ ഗൗരവമുള്ളതാകുന്നു. അവർ നിലകൊള്ളുന്ന ശിർക്ക് കൊലയെക്കാൾ ഗുരുതരമായതാകുന്നു. അവർക്ക് സാധിക്കുകയാണെങ്കിൽ നിങ്ങളുടെ സത്യ മതത്തിൽ നിന്ന് അവരുടെ തെറ്റായ മതത്തിലേക്ക് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവർ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളിൽ നിന്നാരെങ്കിലും തൻറെ മതത്തിൽ നിന്ന് പിന്മാറി അല്ലാഹുവിൽ ശരിയായ വിശ്വാസമില്ലാത്ത കാഫിറായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ സൽക്കർമ്മങ്ങൾ നിഷ്ഫലമായിത്തീരുന്നതാണ്. പരലോകത്ത് അവർക്ക് പോകാനുള്ള സങ്കേതം നരകമാണ്. അവരതിൽ നിത്യവാസികളുമായിരിക്കും.