×
البقرةആയത്ത് 223

അൽ-മുഖ്തസർ

نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُوا۟ حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا۟ لِأَنفُسِكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّكُم مُّلَـٰقُوهُ ۗ وَبَشِّرِ ٱلْمُؤْمِنِينَ ﴿٢٢٣﴾

നിങ്ങളുടെ ഭാര്യമാർ നിങ്ങൾക്ക് സന്താനങ്ങളെ പ്രസവിക്കുന്ന കൃഷിയിടമാകുന്നു. ഫലം ഉൽപ്പാദിപ്പിക്കുന്ന ഭൂമി പോലെ. അതിനാൽ നിങ്ങൾ ഇച്ഛിക്കുന്ന ഭാഗത്ത് കൂടെയും ഉദ്ദേശിക്കുന്ന രൂപത്തിലും നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്. അഥവാ, യോനിയിലൂടെ നിങ്ങൾക്കിഷ്ടമുള്ള വശത്തുകൂടെ ബന്ധപ്പെടാം. നന്മകൾ പ്രവർത്തിച്ചുകൊണ്ട് നിങ്ങൾക്കു വേണ്ടത് നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. അല്ലാഹുവിലേക്കടുക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഭാര്യമാരെ സമീപിക്കലും നല്ല മക്കളെ ആഗ്രഹിക്കലും അത്തരം നന്മകളിൽ പെട്ടതത്രെ. നിങ്ങൾ അല്ലാഹുവിൻറെ കൽപനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അവനെ സൂക്ഷിക്കുക. സ്ത്രീകളുടെ കാര്യത്തിൽ അല്ലാഹു പഠിപ്പിച്ച നിയമങ്ങൾ അതിൽപെട്ടതാണ്. അല്ലാഹുവിനെ നിങ്ങൾ ഖിയാമത്ത് നാളിൽ കണ്ടുമുട്ടേണ്ടതുണ്ടെന്നും അവൻറെ മുമ്പിൽ നിൽക്കേണ്ടവരാണെന്നും അറിഞ്ഞിരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും. നബിയേ, മുഅ്മിനുകൾക്ക് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ ലഭിക്കാനിരിക്കുന്ന നിത്യാനുഗ്രഹങ്ങളെപ്പറ്റിയും അവന്റെ തിരു മുഖദർശനത്തെ പറ്റിയും സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക.