അൽ-മുഖ്തസർ
وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةً لِّأَيْمَـٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴿٢٢٤﴾
അല്ലാഹുവിൻറെ പേരിൽ നിങ്ങൾ ചെയ്ത ശപഥം നന്മയും ധർമ്മവും ചെയ്യുന്നതിനോ ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങൾ ഒരു തടസ്സമാക്കി വെക്കരുത്. മറിച്ചു പുണ്യകരമായത് ഉപേക്ഷിക്കാൻ നിങ്ങൾ ശപഥം ചെയ്താൽ നിങ്ങൾ നന്മ ചെയ്യുകയും ശപഥം ചെയ്തതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുക. അല്ലാഹു നിങ്ങളുടെ വാക്കുകൾ കേൾക്കുന്നവനും പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അതിനവൻ പ്രതിഫലം നൽകുകയും ചെയ്യും.